---
title: "  ഓണം ബംപർ നിരാശയിൽ ക്രൂരത; വയനാട്ടിൽ ലോട്ടറി വിൽപ്പനക്കാരിയെ കുത്തിപരിക്കേൽപ്പിച്ചു, അക്രമി  പിടിയിൽ"
english_title: "Wayanad Lottery Seller Stabbed After Onam Bumper Ticket Fails to Win"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384415/URL Slug: wayanad-onam-bumper-lottery-seller-stabbed-nenmeni"
published_at: "2026-09-27T16:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a506e823ac60_stabbed.jpg"
keywords: ["Onam Bumper Lottery", "Lottery Seller", "Stabbed", "Wayanad News"]
---

#   ഓണം ബംപർ നിരാശയിൽ ക്രൂരത; വയനാട്ടിൽ ലോട്ടറി വിൽപ്പനക്കാരിയെ കുത്തിപരിക്കേൽപ്പിച്ചു, അക്രമി  പിടിയിൽ

> **Lead Summary:** വയനാട്: ഓണം ബംപർ ലോട്ടറി അടിക്കാത്തതിന്റെ ദേഷ്യത്തിനു ലോട്ടറി വിൽപ്പനക്കാരിയെ ഗുരുതരമായി കുത്തി പരുക്കേൽപ്പിച്ചു. വയനാട് നെന്മേനിയിൽ ലോട്ടറി വിൽപന നടത്തുന്ന വിനീത രജീഷിനാണ് ഞായറാഴ്ച ഉച്ചയോടെ കുത്തേറ്റത്.

## Article Content

വയനാട്: ഓണം ബംപർ ലോട്ടറി അടിക്കാത്തതിന്റെ ദേഷ്യത്തിനു ലോട്ടറി വിൽപ്പനക്കാരിയെ ഗുരുതരമായി കുത്തി പരുക്കേൽപ്പിച്ചു. വയനാട് നെന്മേനിയിൽ ലോട്ടറി വിൽപന നടത്തുന്ന വിനീത രജീഷിനാണ് ഞായറാഴ്ച ഉച്ചയോടെ കുത്തേറ്റത്.

സംഭവത്തിൽ തമിഴ്നാട് പാട്ടവേൽ സ്വദേശി ശിവകുമാറിനെ ബത്തേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. നമ്പ്യാർകുന്നിൽ പൂങ്കാവനം ലോട്ടറി എന്ന പേരിൽ ലോട്ടറി വ്യാപാരം നടത്തുന്ന വിനീത രജീഷിന്റെ കടയിൽനിന്നുമാണ് ശിവകുമാർ സ്ഥിരമായി ടിക്കറ്റ് വാങ്ങിയിരുന്നത്.

ഓണം ബംപറും ഇയാൾ ഇവിടെ നിന്നും വാങ്ങിയിരുന്നു. എന്നാൽ ഇന്ന് രാവിലെ ടിക്കറ്റുമായി എത്തിയ ശിവകുമാർ സമ്മാനം ഒന്നും അടിച്ചില്ലെന്ന നിരാശയിൽ വിനീതയുമായി വഴക്കിട്ടു. തുടർന്ന് ഒളിപ്പിച്ച കത്തിയെടുത്ത് യുവതിയെ കുത്തുകയായിരുന്നു.

വിനീതയുടെ കഴുത്തിലും തലയിലും ഒട്ടേറെ പ്രാവശ്യം കുത്തേറ്റിട്ടുണ്ട്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ പരുക്കേറ്റ നിലയിൽ കണ്ടത്. സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശിവകുമാറിനെ നാട്ടുകാർ തടഞ്ഞുവച്ച് നൂൽപ്പുഴ പൊലീസിനു കൈമാറി.

ഗുരുതരമായി പരുക്കേറ്റ വിനീതയെ ബത്തേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary:

A lottery seller in Nenmeni, Wayanad, was seriously injured after a dispute allegedly broke out over an Onam Bumper lottery ticket that did not win a prize. According to police, Tamil Nadu native Sivakumar regularly purchased tickets from Vineetha Rajeesh’s shop at Nambyarkunnu. Police say he arrived with the ticket, argued with Vineetha and allegedly attacked her with a concealed knife. She sustained multiple stab injuries to her neck and head and was admitted to a hospital in Bathery. Local residents reportedly restrained Sivakumar as he tried to flee and handed him over to Noolpuzha police. Bathery police took him into custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384415/URL Slug: wayanad-onam-bumper-lottery-seller-stabbed-nenmeni)